covid

ന്യൂഡൽഹി: ഡൽഹിയിൽ പ്രവചനങ്ങൾക്ക് വിപരീതമായി കൊവിഡ് വ്യാപന നിരക്ക് കുറയ്ക്കാനായെന്നും പരിശോധന വർദ്ധിപ്പിച്ചശേഷം രോഗികളുടെ എണ്ണത്തിലുണ്ടായ കുറവ് ശുഭപ്രതീക്ഷ നൽകുന്നുവെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ജൂൺ അവസാനം 60000 ആക്ടീവ് രോഗികൾ ഉണ്ടാകുമെന്നായിരുന്നു കണക്ക്. എന്നാൽ ഇത് 26,000 ആയി നിയന്ത്രിച്ചു. പ്രതിദിന രോഗികളുടെ എണ്ണം നാലായിരത്തിൽ നിന്ന് 2500 ആയി കുറഞ്ഞു. കഴിഞ്ഞ ആഴ്ച പരിശോധനിക്കുന്ന സാമ്പിളുകളുടെ എണ്ണം 16,000നും 21,000നും ഇടയിലെത്തിച്ചു. പരിശോധിക്കുന്ന 100ൽ 31 പേർക്കും രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയിൽ നിന്ന് ഇത് 100ൽ 13 പേർ എന്ന നിലയിലായി. രോഗമുക്തി നിരക്ക് 66 ശതമാനമായി മെച്ചപ്പെട്ടു. മരണനിരക്ക് മൂന്ന് ശതമാനമായി തുടരുന്നെന്നും കേജ്‌രിവാൾ പറഞ്ഞു.നിലവിൽ ഡൽഹിയിലെ ആകെ കേസുകൾ 87000 കടന്നിട്ടുണ്ട്.