ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഇന്ത്യയിൽ നിരോധിച്ച ടിക് ടോക്കിന് വേണ്ടി കോടതിയിൽ ഹാജരാകില്ലെന്ന് മുൻ അറ്റോർണി ജനറലും, സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ മുകുൾ റോത്തഗി.
മദ്രാസ് ഹൈക്കോടതി ടിക്‌ടോക്ക് നിരോധിക്കാൻ നേരത്തെ ഉത്തരവിട്ടപ്പോൾ, ടിക്‌ടോക്ക് ഉടമയായ ബൈറ്റ് ഡാൻസിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരായത് മുകുൾ റോത്തഗി ആയിരുന്നു. അതേസമയം, ചൈനീസ് കമ്പനിയുമായി മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളും അദാനി ഗ്രൂപ്പുമുണ്ടാക്കിയ കരാറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കാശ്മീരിൽ നിന്നുള്ള അഡ്വ.സുപ്രിയ പണ്ഡിറ്റ് സുപ്രിംകോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു.