covid


ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ ആറ് ലക്ഷം കടന്നു. മരണം 18000ത്തോടടുത്തു. 24 മണിക്കൂറിനിടെ 18653 കേസുകളും 507 മരണവും റിപ്പോർട്ട് ചെയ്തു.

പരിശോധന വർദ്ധിപ്പിക്കാനും നിലവിലെ ശേഷി പൂർണമായി ഉപയോഗിക്കാൻ നടപടി സ്വീകരിക്കാനും സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐ.സി.എം.ആറും ആവശ്യപ്പെട്ടു.

അതേസമയം,രാജ്യത്തെ രോഗമുക്തി നിരക്ക് 59.43 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 3,47978 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 13157 പേരാണ് രോഗവിമുക്തരായത്. നിലവിൽ 2,20,114 പേർ ചികിത്സയിലുണ്ട്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 1,27864 ആയും ഉയർന്നു. 24 മണിക്കൂറിനിടെ 2,17,931 സാമ്പിളുകൾ പരിശോധിച്ചു. ആകെ 88 26,585 സാമ്പിളുകളാണ് പരിശോധിച്ചത്.