modi

ന്യൂഡൽഹി: ചൈനീസ് ട്വിറ്റർ എന്നറിയപ്പെടുന്ന വീബോയിലെ ഔദ്യോഗിക അക്കൗണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉപേക്ഷിച്ചു. 2015 മേയ് നാലിന് ചൈനീസ് സന്ദർശനത്തിന് മുന്നോടിയായി തുറന്ന വീബോ അക്കൗണ്ട് റദ്ദാക്കാൻ സങ്കീർണമായ നടപടിക്രമങ്ങൾ വേണ്ടിവന്നു. 2015മുതലുള്ള ഫോട്ടോകൾ അടക്കം 115 പോസ്‌‌റ്റുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിനൊപ്പമുള്ള രണ്ട് ഫോട്ടോകൾ ഒഴികെ 113എണ്ണം അദ്ദേഹം സ്വയം നീക്കംചെയ്‌തു. വീബോയുടെ നിയമപ്രകാരം, ചൈനീസ് പ്രസിഡന്റുമായി ബന്ധപ്പെട്ട പോസ്‌റ്റുകൾ അക്കൗണ്ട് ഉടമയ്‌ക്ക് നീക്കം ചെയ്യാനാകില്ല. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ആവശ്യപ്പെട്ടതു പ്രകാരം അക്കൗണ്ട് വീബോ നീക്കം ചെയ്യുകയായിരുന്നു. വീബോയിൽ മോദിയെ 2.4 ലക്ഷം ചൈനക്കാർ ഫോളോ ചെയ്‌തിരുന്നു.