cape-civil-service

ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ 4ന് നടക്കുന്ന യു.പി.എസ്.സി സിവിൽ സർവീസസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രിലിമിനറി പരീക്ഷ,തുടർന്ന് നടക്കുന്ന മെയിൻ പരീക്ഷ എന്നിവയുടെ കേന്ദ്രങ്ങൾ മാറ്റാൻ അവസരം. ഇതിനായി ഈ മാസം 7 മുതൽ 13 (വൈകിട്ട് ആറു മണി) വരെയും, 20 മുതൽ 24 (വൈകിട്ട് ആറു മണി ) വരെയും കമ്മീഷന്റെ upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം നൽകുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലാകും പരീക്ഷാകേന്ദ്രം ലഭ്യമാകുന്നത്. ഒരു പരീക്ഷാ കേന്ദ്രത്തിന്റെ നിശ്ചിത സീറ്റുകൾ നിറഞ്ഞു കഴിഞ്ഞാൽ പിന്നീട് അവിടെ അപേക്ഷിക്കാനാവില്ല. അപേക്ഷകൾ പിൻവലിക്കാനുള്ള അവസരവുമുണ്ട്. upsconline.nic.in വെബ്‌സൈറ്റിൽ ആഗസ്റ്റ് 1 മുതൽ 8 വരെ ഇതിനുള്ള അവസരം ലഭിക്കും. ഒരിക്കൽ അപേക്ഷ പിൻവലിച്ചാൽ, ഭാവിയിൽ പുനഃപരിഗണിക്കില്ല.