ന്യൂഡൽഹി: കൊവിഡ് പരിശോധനയ്‌ക്കുള്ള റാപ്പിഡ് കിറ്റുകൾ വാങ്ങാൻ തിരുവനന്തപുരം ശ്രിചിത്രാ ഇൻസ്‌റ്റിറ്റ്യൂട്ടിന് എം.പി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ നൽകിയെന്ന ശശി തരൂരിന്റെ അവകാശവാദം തെറ്റാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ആരോപിച്ചു. തുക ശ്രിചിത്രയ്‌ക്ക് ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളിൽ നിന്ന് വ്യക്തമാണ്. തരൂർ കള്ള പ്രചാരണം നിറുത്തണമെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, ആരോപണത്തിൽ കഴമ്പില്ലെന്ന് തരൂർ പറഞ്ഞു. ടെസ്‌റ്റിംഗ് കിറ്റുകൾ ഇതുവരെ ലഭ്യമാക്കാൻ ഇൻസ്‌റ്റിറ്റ്യൂട്ടിന് കഴിഞ്ഞിട്ടില്ല. നോഡൽ ഓഫീസറായ ജില്ലാ കളക്‌ടർ തുക നൽകാത്തതാണെന്നും തരൂർ വിശദീകരിച്ചു.