neet-exam

തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് നീറ്റ്, ജെ.ഇ.ഇ. മെയിൻ പരീക്ഷകൾ നടത്തുന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടായേക്കും. പരീക്ഷകൾ നടത്തുന്ന കാര്യം പരിശോധിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർ അദ്ധ്യക്ഷനായി രൂപീകരിച്ച സമിതി ഇന്ന് റിപ്പോർട്ട് നൽകും..
ജൂലായ് 18 മുതൽ 23 വരെ ജെ.ഇ.ഇ. മെയിൻ പരീക്ഷയും , 26ന് നീറ്റ് പരീക്ഷയും നടത്താനാണ് നിശ്ചയിച്ചിരുന്നത്. പരീക്ഷ നീട്ടി വയ്ക്കണമെന്നാണ് വിദ്യാർത്ഥികളും രക്ഷകർത്താക്കളും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ സമിതി രൂപീകരിച്ചത്.

വന്ദേഭാരത് മിഷന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ നിന്ന് വിമാന സർവീസുകളുണ്ടെങ്കിലും നീറ്റ്, ജെഇഇ പരീക്ഷകൾ എഴുതേണ്ട പല വിദ്യാർത്ഥികൾക്കും ടിക്കറ്റ് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇന്ത്യയിൽ എത്തിയാൽത്തന്നെ ക്വാറന്റൈനിൽ പോകേണ്ടി വരുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.