upsc

ന്യൂഡൽഹി: കേന്ദ്ര അർദ്ധ സൈനിക വിഭാഗങ്ങളിലെ ഓഫീസർ തസ്‌തികകളിലേക്ക് യു.പി.എസ്.സി നടത്തുന്ന പരീക്ഷകളിൽ ട്രാൻസ്‌ജെൻഡറുകൾക്ക് അവസരം നൽകുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സേനയിൽ നിന്ന് അഭിപ്രായം തേടുന്നു.

ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ നിയമ പ്രകാരം എല്ലാ മേഖലകളിലും അവർക്ക് അവസരം നൽകുന്നത് കണക്കിലെടുത്താണിത്.സി.ആർ.പി.എഫ്, ബി.എസ്.എഫ്, എസ്.എസ്.ബി, സി.ഐ.എസ്.എഫ്, ഐ.ടി.ബി.എഫ് എന്നിവയിലെ ഓഫീസ് റാങ്കുകളിൽ ഓഫീസർ തസ്‌തികകളിൽ ട്രാൻസ്ജെൻഡറുകളെ നിയമിക്കുന്ന കാര്യത്തിലാണ് അഭിപ്രായം തേടിയത്. അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നിർദ്ദേശം കേന്ദ്രം യു.പി.എസ്.സിക്ക് നൽകും. പാരാമിലിട്ടറി സേനയിൽ ഓഫീസർ തസ്‌തികകളിലേക്ക് അസിസ്‌റ്റന്റ് കമാൻഡന്റായാണ് ആദ്യം നിയമനം

നേതൃപരമായ കഴിവുകളുള്ള ആക്കും ഓഫീസർ തസ്‌തികകളിൽ നിയമനം നൽകാമെന്ന നിലപാടാണ് സേനയിലെ ഭൂരിപക്ഷത്തിനുമെന്നറിയുന്നു. വനിതകളെ നിയമിക്കാൻ തീരുമാനിച്ചപ്പോൾ തുടക്കത്തിൽ ചില കോണുകളിൽ നിന്ന് വിമർശനമുയർന്നിരുന്നു. എന്നാൽ നിലവിൽ വനിതകൾ ഓഫീസർ, കമാൻഡോ വിഭാഗത്തിലടക്കം മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നുണ്ട്. സേനയിലെ ശൗചാലയങ്ങൾ സ്‌ത്രീ-പുരുഷ വ്യത്യാസമില്ലാതെ ഉപയോഗിക്കാൻ കഴിയുന്നതിനാൽ ട്രാൻസ്‌ജെൻഡറുകൾക്ക് ബുദ്ധിമുട്ടാകില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.