taj

ന്യൂഡൽഹി: താജ്മഹലും ചെങ്കോട്ടയും ഉൾപ്പെടെ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ (എ.എസ്.ഐ) കീഴിൽ വരുന്ന എല്ലാ ചരിത്രസ്‌മാരകങ്ങളും ആറിന് തുറക്കും. എ.എസ്.ഐയുടെ കീഴിലുള്ള 820 മതകേന്ദ്രങ്ങളും മുൻകരുതലുകളോടെ വീണ്ടും തുറക്കുമെന്ന് കേന്ദ്ര വിനോദ സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ ട്വിറ്ററിലൂടെ അറിയിച്ചു. മാസ്‌ക് അടക്കമുള്ള സുരക്ഷമാനദണ്ഡങ്ങൾ വിനോദ സഞ്ചാരികൾ പാലിക്കണം. അതേസമയം, കൊവിഡ് വ്യാപനത്തിന്റെ സാഹചര്യം പരിഗണിച്ച് സ്മാരകങ്ങൾ തുറക്കണോ വേണ്ടയോയെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്കുണ്ട്. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 3,691ചരിത്രസ്മാരകങ്ങളാണ് മാർച്ച് 17ന് അടച്ചത്.