voters-list

ന്യൂഡൽഹി:കൊവിഡ് കാലത്ത് നടക്കുന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 65 വയസിനു മുകളിലുള്ളവർക്ക് തപാൽ വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകി . രോഗബാധിതർക്കും നിരീക്ഷണത്തിലിരിക്കുന്നവർക്കും തപാൽ വോട്ട് ചെയ്യാം.ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമ മന്ത്രാലയം പുറത്തിറക്കി.

ഒക്ടോബർ -നവംബറിൽ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് .പോളിംഗ് ബൂത്തിലെത്താൻ കഴിയാത്ത വോട്ടർമാരെ പ്രത്യേക വിഭാഗമായി കണക്കാക്കി പോസ്റ്റൽ വോട്ടുകൾ അനുവദിക്കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. തിരഞ്ഞെടുപ്പ് സമയത്ത് ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിക്കും. പ്രത്യേക കേന്ദ്രങ്ങളും ഉണ്ടാവും. 80 വയസിനു മുകളിലുള്ളവരും ശാരീരിക ബുദ്ധിമുട്ടുള്ളവരും ആവശ്യപ്പെട്ടാൽ തപാൽ വോട്ട് ചെയ്യാൻ നിലവിൽ അനുമതിയുണ്ട്. ഒരു ബൂത്തിൽ പരമാവധി പോൾ ചെയ്യാവുന്ന വോട്ടുകളുടെ എണ്ണം 1,600ൽ നിന്ന് 1000 ആയി പരിമിതപ്പെടുത്തും.