ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഗണേശോത്സവം നടത്തുന്നില്ലെന്ന് മുംബയിലെ ലാൽബാഗ്ച്ച രാജ ഗണേശോത്സവ് മണ്ഡൽ അറിയിച്ചു. ആഗസ്റ്റ് 22 ന് ആരംഭിക്കേണ്ട ആഘോഷപരിപാടികളാണ് മാറ്റിയത്. ഉത്സവം നടക്കാറുള്ള സ്ഥലത്ത് ആ ദിവസങ്ങളിൽ
രക്തദാനം, പ്ലാസ്മ ദാനം എന്നിവയ്‌ക്കൊപ്പം ഇവ ചെയ്യേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് പത്ത് ദിനബോധവൽക്കരണവും സംഘടിപ്പിക്കും.