airindia-

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾ ജൂലായ് 31വരെ ഉണ്ടാവില്ല. ജൂലായ് 15 വരെയുള്ള സർവീസുകൾ നേരത്തേ റദ്ദാക്കിയിരുന്നു.

പ്രവാസികളെ തിരിച്ചെത്തിക്കുന്ന വന്ദേഭാരത് സർവീസുകൾ തുടരും.

തിരഞ്ഞെടുത്ത റൂട്ടുകളിൽ മാത്രം സർവീസ് നടത്തുന്നതും പരിഗണിക്കുന്നുണ്ട്. മാർച്ച് 25നാണ് സർവീസുകൾ നിറുത്തിവച്ചത്. മേയ് 25 മുതൽ ആഭ്യന്തര സർവീസുകൾ നടത്തുന്നുണ്ട്.