antony

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമായ എ.കെ. ആന്റണിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട ട്വിറ്റർ അക്കൗണ്ട് വ്യാജമെന്ന് മകനും ഐ.ടി വിദഗ്‌ദ്ധനുമായ അനിൽ ആന്റണി അറിയിച്ചു. നീക്കം ചെയ്യാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ലഡാക്ക് സന്ദർശനത്തെ വിമർശിച്ചുള്ള നിരവധി ട്വീറ്റുകളും 1962ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അതിർത്തി സന്ദർശിച്ചതിന്റെ ഫോട്ടോയും ഇതിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ എ.കെ.ആന്റണി സജീവമല്ല.