sslc

ന്യൂഡൽഹി: കർണാടകയിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 32 വിദ്യാർത്ഥികൾക്ക് കൊവിഡ്. വെള്ളിയാഴ്ച മാത്രം 14 വിദ്യാർത്ഥികൾക്കാണ് രോഗബാധ കണ്ടെത്തിയത്. 80ലേറെ വിദ്യാർത്ഥികൾ ഇപ്പോൾ ഹോം ക്വാറന്റീനിലാണ്. രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥികളുടെ പ്രാഥമിക സമ്പർക്കപ്പട്ടിക തയാറാക്കിവരികയാണ്. ജൂൺ 25 മുതൽ ജൂലായ് 3 വരെ നടന്ന പരീക്ഷ 7.60 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് എഴുതിയത്. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ള 3911 വിദ്യാർത്ഥികളും, ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് 863 വിദ്യാർത്ഥികളും പരീക്ഷയ്‌ക്കെത്തയില്ല. ഇതുൾപ്പെടെ ആകെ 14745 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയില്ലെന്നാണ് റിപ്പോർട്ടുകൾ.

മാർച്ച് 27 മുതൽ ഏപ്രിൽ 9 വരെ നിശ്ചയിച്ചിരുന്ന എസ്.എസ്.എൽ.സി പരീക്ഷ കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്നു. കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ പരീക്ഷ വീണ്ടും നടത്തുന്നതിൽ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയെങ്കിലും സാമൂഹിക അകലം പാലിക്കലും ക്ലാസ്‌റൂമുകൾ അണുനശീകരിക്കൽ, താപനില പരിശോധന തുടങ്ങിയ സുരക്ഷകൾ ഉറപ്പാക്കി സർക്കാർ‌ മുന്നോട്ടുപോവുകയായിരുന്നു. വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വിമ‌ർശനം ശക്തമായെങ്കിലും പരീക്ഷ നടത്തിപ്പ് വിജയകരമാണെന്നാണ് സർക്കാർ നിലപാട്. കൊവിഡ് സാഹചര്യത്തിൽ തെലങ്കാന, ആന്ധ്ര, തമിഴ്നാട്,പുതുച്ചേരി സംസ്ഥാനങ്ങളിൽ എസ്.എസ്.എൽ.എസി പരീക്ഷ ഉപേക്ഷിച്ചിരുന്നു. എ