covid
Covid

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ഡൽഹിയിൽ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ ആല കുട്ടമന്തരയിൽ ഷാജി ജോൺ(56) ആണ് മരിച്ചത്. എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡൽഹി രമേശ് നഗർ രാംഗർ കോളനിയിലായിരുന്നു താമസം. ഭാര്യ: ഷേർലി(നഴ്‌സ്, സെന്റ് സ്റ്റീഫൻസ് ആശുപത്രി). മക്കൾ: എയ്ഞ്ചൽ, അലീസ. മരുമകൻ: മാത്യു.