war

ന്യൂഡൽഹി: സംഘർഷം അയവില്ലാതെ തുടരുന്ന വടക്കൻ ലഡാക് അതിർത്തിയിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നിരീക്ഷണപ്പറക്കൽ ശക്തമാക്കി. സൈനികരെയും യുദ്ധഉപകരണങ്ങളും എത്തിക്കാൻ ട്രാൻസ്‌പോർട്ട് വിമാനങ്ങളായ സി-17, സി-130ജെ, ആന്റനോവ്-32, ഇല്ല്യൂഷിൻ-76 എന്നിവ പതിവായി പറന്നുയരുന്നു.

വ്യോമസേനയുടെ അഭിമാനങ്ങളായ മിഗ് 29, സുഖോയ് 30 യുദ്ധവിമാനങ്ങളും ചിനൂക്ക്, അപ്പാച്ചെ ഹെലികോപ്‌ടറുകളും ഇടതടവില്ലാതെ പറക്കുന്നു. അതിർത്തിയിൽ ഉയർന്ന മലനിരകളിൽ കാവൽ നിൽക്കുന്ന കരസേനയുടെയും ഐ.ടി.ബി.പിയുടെയും ഭടന്മാരെ അവിടെ എത്തിക്കുന്നത് റഷ്യൻ നിർമ്മിത എം.ഐ 17വി 5 ഹെലികോപ്ടറുകളാണ്. ഏത് അടിയന്തര ഘട്ടവും നേരിടാൻ സേന തയ്യാറാണെന്ന് വ്യോമസേനയുടെ വിംഗ് കമാൻഡർ അറിയിച്ചു.