kov

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണം 19000 കടന്നു. ആകെ കേസുകൾ 6.68 ലക്ഷം പിന്നിട്ടു. ഡൽഹിയിൽ 2,505 പുതിയ രോഗികളും 81 മരണവും റിപ്പോർട്ട് ചെയ്തു. ഡൽഹിയിലെ ആകെ മരണം മൂവായിരം കടന്നു. ആകെ കേസുകൾ 97200. തമിഴ്‌നാട്ടിൽ 4280 പുതിയ രോഗികളും 65 മരണവും റിപ്പോർട്ട് ചെയ്തു.ആകെ കേസുകൾ 1,07001. മരണം 1450. കൊവിഡ് കേസുകൾ കുതിച്ചുയരുന്ന കർണാടകയിൽ ഇന്നലെ 1839 പുതിയ രോഗികളുണ്ടായി. 42 മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 21000 പിന്നിട്ടു.മദ്ധ്യപ്രദേശിൽ 307 പുതിയ രോഗികളും 5 മരണവും. 712 പുതിയ രോഗികളം 21 മരണവും റിപ്പോർട്ട് ചെയ്ത ഗുജറാത്തിൽ ആകെ കേസുകൾ 35938 ആയി ഉയർന്നു. പഞ്ചാബ് 172 രോഗികളും 5 മരണവും കൂടി. പശ്ചിമബംഗാൾ 743 പുതിയ രോഗികളും 19 മരണവും.

-പൂനെ മേയറും ബി.ജെ.പി നേതാവുമായ മുരളീധർ മൊഹോലിന് കൊവിഡ് സ്ഥിരീകരിച്ചു.
-ഓഫീസിലും പൊതുഇടങ്ങളിലും മാസ്‌ക് ധരിക്കാത്തവർക്കെതിരെ 50 രൂപ പിഴ ഈടാക്കാൻ ബീഹാർ സർക്കാർ തീരുമാനം