ന്യൂഡൽഹി: കേരള കോൺഗ്രസ് പ്രശ്‌നത്തിൽ ഞാൻ ഇടപെട്ടതായുള്ള മാദ്ധ്യമ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി പറഞ്ഞു. കേരള കോൺഗ്രസ് പ്രശ്‌നത്തെക്കുറിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയോടോ ഡൽഹിയിലെ കോൺഗ്രസ് നേതാവുമായോ കേരള കോൺഗ്രസ് നേതാക്കന്മാരുമായോ സംസാരിച്ചിട്ടില്ല. ഇത്തരത്തിൽ തെറ്റിധാരണാപരമായ വാർത്ത ഉണ്ടായത് നിർഭാഗ്യകരമാണെന്നും എ.കെ.ആന്റണി പ്രസ്‌താവനയിൽ അറിയിച്ചു.