terrorist

ന്യൂഡൽഹി: ജമ്മുകാശ്മീരിലെ കുൽഗാമിൽ സുരക്ഷാസേന വധിച്ച രണ്ട് ഹിസ്ബുൾ മുജാഹിദീൻ ഭീകരർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിലൊരാൾ അലിഭായി എന്ന ഹൈദരാണെന്നും ഇയാൾ വിദേശിയാണെന്നും പൊലീസ് അറിയിച്ചു. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച കുൽഗാമിലെ അറാ പ്രദേശത്ത് സൈന്യവും സി.ആർ.പി.എഫും ജമ്മുകാശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ ഒരു സൈനികന് പരിക്കേറ്റിരുന്നു. കൊവിഡ് സാഹചര്യമായതിനാൽ കൊല്ലപ്പെട്ട ഭീകരരുടെ സ്രവ സാമ്പിളുകൾ ശ്രീനഗറിലെ ആശുപത്രിയിലേക്ക് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. രോഗബാധ സ്ഥിരീകരിച്ചുള്ള ഫലം ഇന്നലെയാണ് ലഭിച്ചത്. മൃതദേഹങ്ങൾ പ്രത്യേക ആംബുലൻസിൽ ബാരമുള്ളയിലെത്തിച്ച് കൊവിഡ് പ്രോട്ടോക്കാൾ പ്രകാരം സംസ്കരിച്ചു.