web

ന്യൂഡൽഹി: രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തിയതിന് ഖാലിസ്ഥാൻ നിരോധിത സംഘടനയായ സിക്ക് ഫോർ ജസ്‌‌റ്റിസിന്റെ(എസ്.എഫ്.ജെ) നിയന്ത്രണത്തിലുള്ള 40 വെബ്‌സൈറ്റുകൾ കേന്ദ്രസർക്കാർ നിരോധിച്ചു.

റഷ്യ കേന്ദ്രമാക്കിയുള്ള 40 വെബ്സൈറ്റുകൾ വഴി ഖാലിസ്ഥാൻ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന്റെ പ്രചാരണത്തിനായി റഫറണ്ടം 2020 എന്ന പേരിൽ വോട്ടെടുപ്പ് നടത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരുന്നു. തുടർന്ന് യു.എ.പി.എ പ്രകാരം കേസെടുത്താണ് സൈറ്റുകളുടെ പ്രവർത്തനം നിരോധിച്ചത്. പ്രചാരണത്തിന് നേതൃത്വം നൽകിയ നിരോധിത സംഘടനയായ എസ്.എഫ്.ജെ നേതാവ് ഗുർപത്‌വന്ത് സിംഗ് പന്നുവിനെ കഴിഞ്ഞ ദിവസം ഭീകരനായി പ്രഖ്യാപിച്ചിരുന്നു.