ന്യൂഡൽഹി: വയറിളക്കവും ഛർദ്ദിയും തലവേദനയും കൊവിഡ് രോഗലക്ഷണങ്ങളായി കണക്കാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. ചുമയും പനിയും ശ്വാസതടസവുമാണ് പൊതുവെയുള്ള ലക്ഷണം. വൈറസ് ബാധയെ തുടർന്ന് ആമാശയത്തിൽ ബുദ്ധിമുട്ടുണ്ടാകുന്നതോടെ തലവേദനയും വയറിളക്കവും ഛർദ്ദിയും അനുഭവപ്പെടാമെന്നാണ് പുതിയ കണ്ടെത്തൽ.