sc

ന്യൂഡൽഹി: സുപ്രീംകോടതിയിൽ അന്നന്ന് പരിഗണിക്കേണ്ട കേസുകളുടെ പട്ടിക തയാറാക്കുന്നതിൽ വിവേചനമെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. ഒപ്പം ജസ്റ്റിസ് അരുൺ മിശ്ര ഉൾപ്പെട്ട ബെഞ്ച് ഹർജിക്കാരനും അഭിഭാഷകനുമായ റീപക് കൻസാലിന് 100 രൂപ പിഴയും ചുമത്തി .

റിപ്പബ്ലിക് ചാനൽ എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയുടെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ടുള്ള കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്ന ഹർജി അടിയന്തര പ്രാധാന്യത്തോടെ ലിസ്റ്റ് ചെയ്‌ത രജിസ്ട്രി, ' ഒരു രാജ്യം ഒരു റേഷൻ കാർഡുമായി" ബന്ധപ്പെട്ട തന്റെ കേസ് ലിസ്റ്റ് ചെയ്യാൻ അമാന്തം കാണിക്കുന്നുവെന്ന പരാതിയാണ് റീപക് കൻസാൽ ഹർജിയായി കോടതിയിൽ അവതരിപ്പിച്ചത്. ഈ രണ്ട് ഹർജികളും ഒരുപോലെയാണെന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് ചോദിച്ച കോടതി അഭിഭാഷകനെ വിമർശിച്ചിരുന്നു.