ന്യൂഡൽഹി: കൊവിഡ് കാല പ്രതിസന്ധി നേരിടാൻ സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭ
ങ്ങൾക്ക്(എം.എസ്.എം.ഇ) ലോകബാങ്ക് 75കോടി ഡോളറിന്റെ വായ്‌പ നൽകും. 15ലക്ഷം സംരംഭകർക്ക് പണലഭ്യതയും വായ്‌പയും ലഭ്യമാക്കാൻ വായ്‌പ പ്രയോജനപ്പെടുത്തും. ധനകാര്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി സമീർ കുമാർ ഖരെയും ലോകബാങ്ക് ഇന്ത്യൻ മേധാവി ജുനൈദ് അഹമ്മദും വായ്‌പയ്‌ക്കുള്ള കരാറിൽ ഒപ്പിട്ടു. കൊവിഡ് കാലത്ത് തൊഴിലും വരുമാനവും നഷ്‌ടപ്പെട്ട എം.എസ്.എം.ഇ മേഖലയിലെ ജനങ്ങളെ സഹായിക്കാനാണ് വായ്‌പയെന്ന് സമീർ ഖരെ അറിയിച്ചു. ചെറുകിട വ്യവസായങ്ങളെ സഹായിക്കുന്ന ബാങ്കുകളുടെ ധനസ്ഥിതിയും മെച്ചപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.