ന്യൂഡൽഹി: കൊവിഡ് നിമിത്തം അദ്ധ്യയന ദിനങ്ങൾ കുറയുന്നത് കാരണം സി.ബി.എസ്.ഇ. വിവിധ ക്ലാസുകളിലെ സിലബസ് 25 ശതമാനം വെട്ടിക്കുറക്കുന്നു. .
ബന്ധപ്പെട്ട വിഷയങ്ങളിലെ വിദഗ്ധരുമായി സി.ബി.എസ്.ഇ അധികൃതർ ചർച്ച നടത്തിയിരുന്നു. ഓരോ ക്ലാസിലെയും മൂന്നിലൊന്ന് ഭാഗം സിലബസ് വെട്ടിക്കുറയ്ക്കും. 2021ലെ പരീക്ഷകൾ ഈ സിലബസ് അടിസ്ഥാനപ്പെടുത്തിയായിരിക്കും. വെട്ടിക്കുറച്ച പാഠ്യപദ്ധതി ഈ മാസം പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ. ചെയർമാൻ മനോജ് അഹൂജ പറഞ്ഞു