ന്യൂഡൽഹി: മഹാരാഷ്ട്രയിൽ കൊവിഡ് മരണം 9000 കടന്നു. ഇന്നലെ 204 പേർകൂടി മരിച്ചു.ആകെ മരണം 9026 ആയി ഉയർന്നു. 5368 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കേസുകൾ 211987. 279 പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ പൊലീസിലെ ആകെ കൊവിഡ് കേസുകൾ 5454 ആയി. 70 പൊലീസുകാർ ഇതുവരെ മരിച്ചു.
ഒരു ലക്ഷം കേസുകൾ കടന്ന ഡൽഹിയിൽ 1379 പുതിയ രോഗികൾ. 48 പേർകൂടി മരിച്ചു.ആകെ മരണം 3115.
തമിഴ്നാട്ടിൽ 3827 പുതിയ രോഗികളും 61 മരണവും. ആകെ കേസുകൾ 114978. മരണം 1571.
ഗുജറാത്തിൽ 735 പുതിയ രോഗികളും 17 മരണവും.
ആന്ധ്രാപ്രദേശിൽ 1322 പുതിയ രോഗികളും 7 മരണവും.
ഹരിയാനയിൽ 499 പുതിയ രോഗികളും 11 മരണവും.
മദ്ധ്യപ്രദേശിലെ 354 പുതിയ രോഗികളും 9 മരണവും.
ബീഹാർ 280 പുതിയ രോഗികളും ഏഴുമരണവും.
ഒഡിഷയിൽ 456 പുതിയ രോഗികളും 2 മരണവും.
പഞ്ചാബിൽ 208 പുതിയ കേസുകൾ
മദ്ധ്യപ്രദേശിലെ 354 പുതിയ രോഗികളും 9 മരണം.
ഐ.ടി.ബി.പിയിലെ മൂന്ന് ജവാൻമാർക്ക് കൂടി കൊവിഡ്
ഒഡിഷയിലെ നിൽഗിരി മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ സുകന്തകുമാർ നായകിന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യ എം.എൽ.എയാണ് ഇദ്ദേഹം.
ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന കൊവിഡ് ബാധിതനായ 37കാരൻ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.