exams
exams

ന്യൂഡൽഹി: രാജ്യത്തെ സർവകലാശാലകളിലെ അവസാന വർഷ വിദ്യാർത്ഥികളുടെ പരീക്ഷ നടത്തിപ്പടക്കമുള്ള മാർഗരേഖ യു.ജി.സി പുറത്ത് വിടാനിരിക്കെ ലോക്ക്ഡൗൺ കാലത്ത് അവസാനവർഷ
സർവകലാശാല പരീക്ഷകൾക്ക് അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊവിഡ് പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച് ലോക്ക്ഡണിൽ അക്കാഡമിക് കലണ്ടർ പ്രകാരം പരീക്ഷ നടത്താമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്ര ഉന്നത വിദ്യഭ്യാസ വകുപ്പ് സെക്രട്ടറിയ്‌ക്ക് അയച്ച കത്തിൽ പറയുന്നു.