ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിൽ നിർണായകമായ മാസ്‌കും സാനിറ്റൈസറും കേന്ദ്ര സർക്കാർ അവശ്യസാധനങ്ങളുടെ പട്ടികയിൽ നിന്നൊഴിവാക്കി. നിലവിൽ രാജ്യത്ത് ഇവ രണ്ടും ആവശ്യത്തിന് സ്‌റ്റോക്ക് ഉണ്ടെന്ന വിലയിരുത്തലിലാണിത്. മാർച്ച് 14ന് കൊവിഡ് വ്യാപനം തുടങ്ങിയ സമയത്താണ് വിലക്കയറ്റവും പൂഴ്‌ത്തിവയ‌്പും തടയാൻ ഇവയെ അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
അവശ്യസാധന നിയന്ത്രണ നിയമ പ്രകാരം ജൂൺ 30വരെ മാസ്‌കിനും സാനിറ്റൈസറിനും ചില്ലറ വിലയ്‌ക്കു മുകളിൽ വില ഈടാക്കുന്നതിനും കടകളിൽ സ്‌റ്റോക്ക് ചെയ്യുന്നതിനും നിയന്ത്രണമേർപ്പെടുത്തിയിരുന്നു. കേന്ദ്ര ഉപഭോക്‌തൃ മന്ത്രാലയം ജൂലായ് ഒന്നുമുതലാണ് ഇവയെ പട്ടികയിൽ നിന്നൊഴിവാക്കിയത്.