bom

ന്യൂഡൽഹി : വനാതിർത്തിയിൽ മൃഗവേട്ടക്കായി സൂക്ഷിച്ച നാടൻ ബോംബ്, പഴമെന്ന് കരുതി കടിച്ച മൂന്നാം ക്ലാസുകാരന് ഗുരുതര പരിക്കേറ്റു. തിരുവണ്ണാമല ചെങ്കം മേൽകരിയമംഗലം വനഭാഗത്തോട് ചേർന്ന കമലക്കണ്ണന്റെ മകൻ കെ. ദീപക്കിനാണ് കഴിഞ്ഞ ഞായറാഴ്ച പരിക്കേറ്റത്. വനത്തിൽ ആടു മേയ്ക്കാൻ പോയ സുഹൃത്തിന്റെ മുത്തച്ഛന് ഭക്ഷണം നൽകാൻ പോയതായിരുന്നു സുഹൃത്തും ദീപക്കും. തുടർന്ന് കാട്ടിനുള്ളിലെ കൃഷിയിടത്തിൽ കളിക്കവേ ദീപക് പന്തിന്റെ ആകൃതിയിലുള്ള സ്ഫോടക വസ്തു കണ്ടു. മൃഗങ്ങളെ ആകർഷിക്കുന്നതിനായുള്ള രൂക്ഷ ഗന്ധം ചേർത്ത വസ്തു കൗതുകത്തോടെ കടിച്ചപ്പോഴാണ് പൊട്ടിത്തെറിച്ചത്. താടിക്കും വലതു കൈക്കും പരിക്കേറ്റ ദീപക്കിനെ തിരുവണ്ണാമല ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃഗവേട്ടസംഘത്തെ പിടികൂടാൻ ചെങ്കം ഡി.എസ്.പി ചിന്നരാജിന്റെ നേതൃത്വത്തിലുള്ള ടീമിനെ നിയോഗിച്ചു.