ganga

ന്യൂഡൽഹി: ഗംഗാനദിയിലെ മലിനീകരണം തടയാനും 500 ദശലക്ഷം ജനങ്ങൾ ആശ്രയിക്കുന്ന നദീതടത്തിന്റെ പരിപാലനത്തിനുമായുള്ള നമാമി ഗംഗേ പദ്ധതിക്ക് ലോക ബാങ്ക് 40 കോടി ഡോളർ വായ്‌പ അനുവദിച്ചു. 38.1 കോടി ഡോളർ വായ്‌പയും 1.9 ഡോളർ വരെയുള്ള ഈടും അടങ്ങുന്നതാണ് സഹായം. വായ്‌പയ്‌ക്കായുള്ള കരാറിൽ കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി സമീർ കുമാർ ഖരേയും ഇന്ത്യയിലെ ലോക ബാങ്ക് മേധാവി ഖ്വൈസർ ഖാനും ഒപ്പിട്ടു.ദേശീയ ഗംഗാ നദീ തട പദ്ധതി വഴി 2011 മുതൽ ലോക ബാങ്ക് കേന്ദ്ര സർക്കാർ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നുണ്ട്.