ന്യൂഡൽഹി: കൊവിഡ് കാലത്ത് ഷൂട്ടിംഗ് നിലച്ചതിനാൽ പ്രതിസന്ധിയിലായ സിനിമാ, സീരിയൽ, കോ-പ്രൊഡക്‌ഷൻ, അനിമേഷൻ, ഗെയിംമിംഗ് മേഖലകളെ സഹായിക്കാൻ ഇൻസെന്റീവ് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ. ചിത്രീകരണത്തിന് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. ഫിക്കി സംഘടിപ്പിച്ച വെർച്വൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് കാലത്ത് വെർച്വൽ പരിപാടികളുടെ സാദ്ധ്യതകൾ വർദ്ധിച്ചത് മികച്ച അവസരമാണെന്നും ഇന്ത്യൻ കമ്പനികൾ ലോകത്ത് അംഗീകാരം നേടിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മാദ്ധ്യമ-വിനോദ മേഖലകളിൽ സർക്കാർ കൂടുതൽ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി അമിത് ഖരെ അറിയിച്ചു.