kk

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകുന്നത് ആശങ്കയുണ്ടാക്കുമ്പോൾ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലെ വർദ്ധനവ് ആശ്വാസം നൽകുന്നതായി ആരോഗ്യമന്ത്രാലയം. രാജ്യത്താകെ 7,19,665 പേരിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചപ്പോൾ 4,39,948 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 61.13 ശതമാനമായി ഉയർന്നു.

24 മണിക്കൂറിനിടെ 22,252 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 467 പേർ കൂടി മരിച്ചതോടെ ആകെ മരണം 20,160 ആയി. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ ഇന്നലെ രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായതാണ് പ്രതിദിന കണക്കിലെ നേരിയ കുറവിന് കാരണം.

മഹാരാഷ്ട്രയിൽ 5,368 പേർക്ക് കൂടി രോഗം. 24 മണിക്കൂറിനിടെ 204 മരണം. ആകെ രോഗികൾ 2,11,987. മരണം 9,026

 തമിഴ്‌നാട്ടിൽ 3827 പുതിയ രോഗികൾ.

 ഡൽഹിയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 1379 പേർക്ക്.

 കാൺപൂരിലെ അഭയകേന്ദ്രത്തിൽ 50 കുട്ടികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ യു.പി സർക്കാരിനോട് സുപ്രീംകോടതി.

 ഒഡീഷയിലെ നീൽഗിരി നിയോജക മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ സുകന്ദ കുമാർ നായകിന് കൊവിഡ്.

 ഒഡFഷയിലെ ഗഞ്ചം ജില്ലയിൽ സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും വിവാഹ ഘോഷയാത്രയിൽ ആളുകൾ പങ്കെടുത്തതിന് വധൂവരന്മാരുടെ കുടുംബങ്ങൾക്ക് 50,000 രൂപ പിഴ ചുമത്തി ആരോഗ്യവകുപ്പ്.

പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് യു.എ.പി.എ ചുമത്തി അസമിലെ ഗുവാഹത്തി സെൻട്രൽ ജയിലിലടച്ച ക്രിഷക് മുക്തി സംഗ്രാം സമിതി നേതാവ് അഖിൽ ഗോഗോയിക്ക് കൊവിഡ് ലക്ഷണം.

പശ്ചിമബംഗാളിലെ മാൾഡയിൽ ഒരാഴ്ച സമ്പൂർണ ലോക്ക്ഡൗൺ

 മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഹരിദ്വാർ ജില്ലയിലേക്കുള്ള മുഴുവൻ റോഡുകളും പൊലീസ് അടച്ചു. കൻവാർ യാത്രയ്ക്കായി എത്തിയ വിശ്വാസികൾ അവരവരുടെ സ്ഥലങ്ങളിലേക്ക് തിരിച്ചുപോകണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.