amo

ന്യൂഡൽഹി: ഗോവ മുൻ ആരോഗ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ് അമോൻകർ (68) കൊവിഡ് ബാധിച്ച് മരിച്ചു. അമോൻകറിന്റെ മരണം ഏറെ വേദനിപ്പിക്കുന്നതായി ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ട്വീറ്റ് ചെയ്തു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും അനുശോചിച്ചു.

രണ്ടുതവണ ഗോവ ബി.ജെ.പി അദ്ധ്യക്ഷൻ കൂടിയായിരുന്ന അമോൻകർ 1999 ലാണ് ഗോവ നിയമസഭയിൽ അംഗമാകുന്നത്. ഫ്രാൻസിസ്‌കോ സർദിൻഹ മന്ത്രിസഭയിലും മനോഹർ പരീക്കറിന്റെ ആദ്യ മന്ത്രിസഭയിലും അംഗമായിരുന്നു.