gold-smuggling-

ന്യൂഡൽഹി: തിരുവനന്തപുരം കോൺസുലേറ്റുമായി ബന്ധപ്പെട്ട് നയതന്ത്ര ചാനൽ ദുരുപയോഗം ചെയ്‌ത് 15 കോടി രൂപയുടെ സ്വർണക്കടത്ത് നടത്തിയ സംഭവത്തിൽ യു.എ.ഇ സ്വന്തം നിലയ്‌ക്ക് അന്വേഷണം തുടങ്ങി. യു.എ.ഇ കോൺസുലേറ്റിലെ വിലാസത്തിലേക്ക് ആരാണ് പാർസൽ അയച്ചതെന്ന് കണ്ടെത്താനാണ് അന്വേഷണമെന്ന് ന്യൂഡൽഹിയിലെ യു.എ.ഇ എംബസി അറിയിച്ചു. ഇന്ത്യയിലെ യു.എ.ഇ എംബസിക്ക് കളങ്കമുണ്ടാക്കുന്ന വിധം കടുത്ത കുറ്റകൃത്യം ചെയ്‌തവരെ വെറുതെ വിടില്ല. കുറ്റകൃത്യത്തിന്റെ വേരുകൾ കണ്ടെത്താൻ ഇന്ത്യൻ അധികൃതരുമായി ഒന്നിച്ചുപ്രവർത്തിക്കുമെന്നും എംബസിയുടെ അറിയിപ്പിൽ പറയുന്നു.