ന്യൂഡൽഹി: കരസേനയിൽ പുരുഷ ഉദ്യോഗസ്ഥർക്കൊപ്പം തന്നെ വനിതകൾക്കും സ്ഥിരം കമ്മീഷൻ നിയമനം നൽകണമെന്ന വിധി നടപ്പാക്കാൻ സുപ്രീം കോടതി ഒരു മാസം കൂടി സമയം അനുവദിച്ചു.
ആറ് മാസം കൂടി അനുവദിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കരസേനയിൽ വനിതകൾക്കുള്ള വിവേചനം കോടതി അവസാനിപ്പിച്ചത്. മൂന്ന് മാസത്തിനകം വിധി നടപ്പാക്കാനും നിർദേശിച്ചിരുന്നു.