ന്യൂഡൽഹി:ലോക്ക് ഡൗൺ മൂലം റദ്ദായ വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും യാത്രക്കാർക്കു തിരികെ നൽകാൻ കമ്പനികൾക്കു നിർദേശം നൽകണമെന്ന ഹർജിയിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സുപ്രീംകോടതിയുടെ നോട്ടിസ്. എയർ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ ഹർജിയിൽ ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട ബെഞ്ചിന്റെതാണ് നടപടി.
ലോക്ക് ഡൗൺ മൂലം വിമാനയാത്ര മുടങ്ങിയവരുടെ ടിക്കറ്റിന്റെ പണം മടക്കി നൽകുന്ന കാര്യത്തിൽ വ്യോമയാന മന്ത്രാലയവും ആഭ്യന്തര വിമാനക്കമ്പനികളും യോജിച്ചു പരിഹാരം കണ്ടെത്തണമെന്ന് സുപ്രീംകോടതി നേരത്തെ കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നു. മുഴുവൻ റീഫണ്ട് നൽകുകയോ അല്ലെങ്കിൽ പിന്നീട് ബുക്ക് ചെയ്യാവുന്ന വിധം ക്രെഡിറ്റ് പോയിന്റുകൾ 2 വർഷത്തെ കാലാവധിയോടെ നൽകുകയോ ചെയ്യാമെന്നും കോടതി അറിയിച്ചു.