ന്യൂഡൽഹി :മാർച്ചിന് ശേഷം വിറ്റ ബി.എസ് 4 വാഹനങ്ങൾക്ക്
രജിസ്‌ട്രേഷൻ അനുവദിക്കില്ലെന്ന് സുപ്രീംകോടതി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ഡൽഹി ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബി.എസ് 4 വാഹനങ്ങൾ മാർച്ച് 27 ന് ശേഷം പത്ത് ദിവസം കൂടി വിൽപ്പന രജിസ്‌ട്രേഷൻ കാലാവധി നീട്ടി അനുവദിച്ച് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിച്ചുകൊണ്ടാണ് പുതിയ പരാമർശം. വിൽപ്പന വിലക്കിയുള്ള കോടതിയുടെ ഉത്തരവ് ലംഘിച്ച് തുടർന്നും വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പുതിയ പരാമർശം. ജസ്റ്റിസ് അരുൺ മിശ്ര, എസ്. അബ്ദുൾ നസീർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം.