raman

ഗുജറാത്തിൽ വനം,പട്ടികവർഗ വകുപ്പ് മന്ത്രി രമൻലാൽ നാനുഭായ് പട്കറിന് ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

67 വയസുകാരനായ പട്കർ കഴിഞ്ഞ മന്ത്രിസഭായോഗത്തിലും മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന വിവിധ യോഗങ്ങളിലും പങ്കെടുത്തിരുന്നു.
ദക്ഷിണഗുജറാത്തിലെ ഉമർഗാം മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയാണ് പട്കർ. സൂറത്തിൽ നിന്നുള്ള ഒരു ബി.ജെ.പി എം.എൽ.എയ്ക്കും ബനസ്‌കന്ത ജില്ലയിലെ ഒരു കോൺഗ്രസ് എം.എൽ.എയ്ക്കും ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.