ന്യൂഡൽഹി: രാജ്യത്തെ ആകെ കൊവിഡ് മരണം 21,000 കടന്നു. ഈ മാസം ഒന്നു മുതൽ ഏഴുവരെ 3,244 പുതിയ മരണങ്ങളും 1,57,701 പുതിയ രോഗികളുമാണ് രാജ്യത്തുണ്ടായത്. ആകെ കേസുകൾ 7.65 ലക്ഷം കടന്നു. അതേസമയം രോഗമുക്തി നിരക്ക് 61.53 ശതമാനമായതായും 24 മണിക്കൂറിനിടെ 2.6 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതായും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിൽ ഇന്നലെ 6,603 പുതിയ രോഗികളും 198 മരണവും. ആകെ കേസുകൾ 2,23,724. ആകെ മരണം 9,448. 278 പൊലീസുകാർക്ക് കൂടി കൊവിഡ്.
തമിഴ്നാട്ടിൽ 3756 പേർക്ക് കൂടി രോഗം. ആകെ കേസുകൾ 1,22,350. 64 പേർ കൂടി മരിച്ചതോടെ ആകെ മരണം 1700.
ഗുജറാത്തിൽ 783 പുതിയ രോഗികളും 16 മരണവും.
ബിഹാറിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്. 749 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ആകെ കേസുകൾ 13,000 കടന്നു. പാട്നയിൽ നാളെ മുതൽ 16 വരെ ലോക്ക്ഡൗൺ.
ആന്ധ്രാപ്രദേശിൽ 1062 പുതിയ രോഗികൾ. 12 മരണവും.
ഉത്തർപ്രദേശിൽ ആകെ കേസുകൾ 3, 000 കടന്നു.
മദ്ധ്യപ്രദേശിൽ ആകെ കേസുകൾ 16,000 പിന്നിട്ടു.
ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ പുതുച്ചേരി രാജ്നിവാസ് രണ്ടുദിവസത്തേക്ക് അടച്ചു. ലെഫ്.ഗവർണറുടെ പേഴ്സണൽ ഓഫീസ് ജീവനക്കാരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.
ഐ.ടി.ബി.പിയിലെ 17 പേർക്ക് കൂടി രോഗം.
പേഴ്സണൽ അസിസ്റ്റന്റിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ബംഗളുരു മേയർ ഗൗതംകുമാർ ഹോംക്വാറന്റൈനിൽ.