co

ന്യൂഡൽഹി: രാജ്യത്തെ ആകെ കൊവിഡ് മരണം 21,000 കടന്നു. ഈ മാസം ഒന്നു മുതൽ ഏഴുവരെ 3,244 പുതിയ മരണങ്ങളും 1,57,701 പുതിയ രോഗികളുമാണ് രാജ്യത്തുണ്ടായത്. ആകെ കേസുകൾ 7.65 ലക്ഷം കടന്നു. അതേസമയം രോഗമുക്തി നിരക്ക് 61.53 ശതമാനമായതായും 24 മണിക്കൂറിനിടെ 2.6 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതായും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.

 മഹാരാഷ്ട്രയിൽ ഇന്നലെ 6,603 പുതിയ രോഗികളും 198 മരണവും. ആകെ കേസുകൾ 2,23,724. ആകെ മരണം 9,448. 278 പൊലീസുകാർക്ക് കൂടി കൊവിഡ്.

 തമിഴ്‌നാട്ടിൽ 3756 പേർക്ക് കൂടി രോഗം. ആകെ കേസുകൾ 1,22,350. 64 പേർ കൂടി മരിച്ചതോടെ ആകെ മരണം 1700.

 ഗുജറാത്തിൽ 783 പുതിയ രോഗികളും 16 മരണവും.

 ബിഹാറിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്. 749 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ആകെ കേസുകൾ 13,000 കടന്നു. പാട്നയിൽ നാളെ മുതൽ 16 വരെ ലോക്ക്ഡൗൺ.

ആന്ധ്രാപ്രദേശിൽ 1062 പുതിയ രോഗികൾ. 12 മരണവും.
ഉത്തർപ്രദേശിൽ ആകെ കേസുകൾ 3, 000 കടന്നു.

 മദ്ധ്യപ്രദേശിൽ ആകെ കേസുകൾ 16,000 പിന്നിട്ടു.

 ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ പുതുച്ചേരി രാജ്‌നിവാസ് രണ്ടുദിവസത്തേക്ക് അടച്ചു. ലെഫ്.ഗവർണറുടെ പേഴ്‌സണൽ ഓഫീസ് ജീവനക്കാരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.

 ഐ.ടി.ബി.പിയിലെ 17 പേർക്ക് കൂടി രോഗം.
 പേഴ്സണൽ അസിസ്റ്റന്റിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ബംഗളുരു മേയർ ഗൗതംകുമാർ ഹോംക്വാറന്റൈനിൽ.