ന്യൂഡൽഹി : സി.ബി.എസ്.ഇ. ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ സിലബസ് 30 ശതമാനം ഒഴിവാക്കിയതിൽ ദേശീയത,മതേതരത്വം, പൗരത്വം,നോട്ട് നിരോധനം തുടങ്ങിയ ഭാഗങ്ങളും ഉൾപ്പെടുത്തിയതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ അനാവശ്യമാണെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ പറഞ്ഞു.

വിവാദമുണ്ടാക്കാനായി,ഒഴിവാക്കിയതിൽ ചില ഭാഗങ്ങൾ മാത്രമെടുത്ത് ദുർവ്യാഖ്യാനം ചെയ്യുകയാണ് . എല്ലാ വിഷയങ്ങളിൽ നിന്നും തിരഞ്ഞെടുത്ത പാഠഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുമായി കൂടിയാലോചിച്ചാണ് സിലബസ് വെട്ടിച്ചുരുക്കിയത്.രാഷ്ട്രീയത്തെ വിദ്യാഭ്യാസത്തിൽ നിന്ന് മാറ്റിനിറുത്തണം. അതേസമയം, രാഷ്ട്രീയ ചർച്ചകൾ കൂടുതൽ വിദ്യാഭ്യാസപരമാകണമെന്നും മന്ത്രി പറഞ്ഞു..