ന്യൂഡൽഹി: സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷാ ഫലം എത്രയും വേഗം പ്രഖ്യാപിക്കുമെന്നും, ഇതുവരെ തിയതി തീരുമാനിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

. 12-ാം ക്ലാസ് പരീക്ഷാ ഫലം ജൂലായ് 11നും പത്താം ക്ലാസ് ഫലം 13നും പ്രഖ്യാപിക്കുമെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വാർത്ത ശരിയല്ല. ഫലം സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.nic.in ൽ പ്രസിദ്ധീകരിക്കും.