ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണ കള്ളക്കടത്ത് കേസ് അന്വേഷിക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനസർക്കാർ പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. അന്വേഷണത്തിന്റെ പരിധി തീരുമാനിക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും സംസ്ഥാന സർക്കാർ പിന്തുണ നൽകുമെന്നും യെച്ചൂരി പറഞ്ഞു. ഇന്നലെ ഡൽഹിയിൽ ചേർന്ന അവയ്ലബിൾ പോളിറ്റ്ബ്യൂറോ യോഗം കള്ളക്കടത്ത് കേസിലെ പാർട്ടി നിലപാട് ചർച്ച ചെയ്തിരുന്നു.