var

ന്യൂഡൽഹി: വാരിക്കുഴി, കെണി തുടങ്ങിയവ ഒരുക്കി വന്യമൃഗങ്ങളെ പിടിക്കുക, തുരത്താൻ തോട്ടപൊട്ടിക്കുക തുടങ്ങിയ പ്രാകൃത മാർഗങ്ങൾ ഉപയോഗിക്കുന്നതിനെതിരെ കേരളം അടക്കം 12 സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. പാലക്കാട് ആന ചരിഞ്ഞത് വിവാദമായതോടെ വന്യമൃഗങ്ങളെ തുരത്താൻ പ്രാകൃത മാർഗങ്ങൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ എ.എസ്. ബൊപ്പണ്ണ, സുഭാഷ് റെഡ്ഡി എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സ്ഫോടകവസ്തുക്കൾ, കെണി എന്നിവയിലൂടെ വന്യമൃഗങ്ങളെ അപായപ്പെടുത്തുന്നത് അവയുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതിന് തുല്യമാണെന്ന് പരാതിക്കാരൻ ആരോപിച്ചു. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത അവസാനിപ്പിക്കാൻ തക്കതായ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.