ന്യൂഡൽഹി: കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്ന തമിഴ്നാട്ടിൽ ഒരു മന്ത്രിക്ക് കൂടി കൊവിഡ്. സഹകരണമന്ത്രി സെല്ലൂർ കെ. രാജുവിനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
അടുത്തിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പി അൻപഴകൻ, വൈദ്യുതി മന്ത്രി പി.തങ്കമണി എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എ.ഐ.എ.ഡി.എം.കെയുടെ എം.എൽ.എമാരായ കെ. പളനി,
അമ്മൻ കെ. അർജുനൻ, എൻ.എസ്. പ്രഭാകർ, ആർ. കുമാരഗുരു, മുൻമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ബി. വളർമതി എന്നിവർക്കും ഡി.എം.കെ എം.എൽ.എമാരായ കെ.എസ് മസ്‌താൻ, ആർ.ടി അരസു, വസന്തം കെ. കാർത്തികേയൻ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡി.എം.കെ എം.എൽ.എ ജെ. അൻപഴകൻ കൊവിഡ് ബാധിച്ച് മരിച്ചു.