icse

ന്യൂഡൽഹി| തിരുവനന്തപുരം: ഇക്കൊല്ലത്തെ ഐ.സി.എസ്.ഇ , ഐ.എസ്.സി പരീക്ഷകളിൽ കേരളം ഉന്നത വിജയം

കരസ്ഥമാക്കി..ഐ.സി.എസ്.ഇ പത്താം ക്ളാസ് പരീക്ഷ എഴുതിയതിൽ 99.96 % പേരും, ഐ.എസ്.സി 12-ാം ക്ളാസ് പരീക്ഷയിൽ

99.48 % പേരും ഉപരിപഠനത്തിന് യോഗ്യത നേടി..162 സ്‌കൂളുകളിലായി 8,014 വിദ്യാർത്ഥികളാണ് ഐ.സി.എസ്.ഇ പരീക്ഷ എഴുതിയത്. ഇതിൽ 8011 പേരും ,ഐ.എസ്.സിയിൽ 66 സ്‌കൂളുകളിൽ നിന്നായി 2,705 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 2691 പേരും വിജയിച്ചു..

ദേശീയ തലത്തിൽ

99.33%, 96.84 %

ഐ.സി.എസ്.ഇയിൽ ദേശീയ തലത്തിൽ 99.33 % (ആൺകുട്ടികൾ – 54.19%, പെൺകുട്ടികൾ – 45.81%) പേർ വിജയിച്ചു . ഐ.എസ്.സിയിൽ 96.84 ശതമാനമാണ് (ആൺകുട്ടികൾ – 53.65%, പെൺകുട്ടികൾ – 46.35%) വിജയം. കഴിഞ്ഞ വർഷത്തേക്കാൾ 0.79 % കൂടുതൽ.

കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷ നടത്താതിരുന്ന വിഷയങ്ങൾക്ക് ഇന്റേണൽ മാർക്കിന്റെയും നേരത്തേ നടത്തിയ പരീക്ഷകളുടെ മാർക്കിന്റെയും അടിസ്ഥാനത്തിലാണ് വിജയം നിശ്ചയിച്ചത്.യുണീക് ഐ.ഡി., ഇൻഡക്‌സ് നമ്പർ എന്നിവ നൽകി cisce.org, results.cisce.org എന്ന വെബ്‌സൈറ്റിലൂടെയും സ്‌കൂളുകൾക്ക് CAREERS പോർട്ടലിൽ ലോഗിൻ ചെയ്തും ഫലമറിയാം.

നിലവിലെ പ്രത്യേക സാഹചര്യത്തിൽ പരീക്ഷകളുടെ മെരിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കില്ല.ജൂലായ് 16 വരെ പുനർമൂല്യ നിർണയത്തിന് അപേക്ഷ നൽകാമെന്ന് സി.ഐ.എസ്.സി.ഇ അറിയിച്ചു.