ugc

ന്യൂഡൽഹി: കൊവിഡ് വ്യാപനം വർദ്ധിച്ച് വരുന്നതിനിടെയിലും യു.ജി.സി പരീക്ഷ നടത്തുന്നത്
വിദ്യാർത്ഥികളോടുള്ള അനീതിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പരീക്ഷകൾ റദ്ദാക്കണമെന്നും വിദ്യാർത്ഥികളെ അവരുടെ മുൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'വിദ്യാർത്ഥികൾക്ക് വേണ്ടി ശബദം ഉയർത്തുക' എന്ന ഹാഷ്‌ടാഗിലാണ് ട്വീറ്റ്.

ബിരുദ അവസാന വർഷ സെമസ്റ്റർ പരീക്ഷ നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ യു.ജി.സി ചെയർമാൻ സുഖ്ദിയോ തോറത്തും വിവിധ സർവകലാശാലകളിലെ 27 പ്രൊഫസർമാരും യു.ജി.സി ചെയർമാന് കത്തയച്ചു. ഓൺലൈൻ പരീക്ഷ കുറഞ്ഞ ഇന്റർനെറ്റ് സൗകര്യമുള്ള വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.