ന്യൂഡൽഹി: കൂട്ടാളികളെ വധിച്ചതുപോലെ വികാസ് ദുബെയും പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെടാൻ സാദ്ധ്യതയുണ്ടെന്നും അതിനാൽ ദുബെയുടെ ജീവന് സംരക്ഷണം നൽകണമെന്നും
ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഘനശ്യാം ഉപാദ്ധ്യായ ഹർജി സമർപ്പിച്ചത്. ഇതിൽ വാദം കേൾക്കും മുമ്പേ എൻകൗണ്ടറിൽ ദുബെ കൊല്ലപ്പെട്ടു.