ന്യൂഡൽഹി: മഹാരാഷ്ട്രയിൽ കൊവിഡ് മരണം പതിനായിരം കടന്നു. ഇന്നലെ 223 മരണം കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ആകെ മരണം 10,116. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം നടന്നത് മഹാരാഷ്ട്രയിലാണ്. പതിനായിരം മരണം കടക്കുന്ന ഏക സംസ്ഥാനം. മഹാരാഷ്ട്രയിൽ ഇതാദ്യമായി പ്രതിദിന രോഗികളുടെ എണ്ണം എട്ടായിരവും കടന്നു. ഇന്നലെ 8139 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ ആകെ കേസുകൾ 2.46 ലക്ഷം കടന്നു.
-ഡൽഹിയിൽ 1781 പുതിയ രോഗികളും 34 മരണവും. ആകെ കേസുകൾ 1.10 ലക്ഷം പിന്നിട്ടു.
-ഗുജറാത്തിൽ 872 പുതിയ രോഗികൾ. 10 മരണം.
-544 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത മദ്ധ്യപ്രദേശിൽ ആകെ കേസുകൾ 17000 കടന്നു.
-പശ്ചിമബംഗാളിൽ 1344 പുതിയ രോഗികളും 26 മരണവും. ആകെ കേസുകൾ 28000 കടന്നു.