ന്യൂഡൽഹി: ട്രെയിൻയാത്രകൾ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ ട്രെയിൻ കോച്ചുകൾക്കുള്ളിൽ സി.സി.ടി.വിയും വാട്ടർ കൂളറും അടക്കം സജ്ജീകരിക്കാനൊരുങ്ങി റെയിൽവേ. ട്രെയിൻ പുറപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് അലാറം ഉൾപ്പടെ 20 പുത്തൻ പദ്ധതികളാണ് ട്രെയിനിനുള്ളിൽ നടപ്പിലാക്കുക.
ട്രെയിൻ യാത്രകൾ സൗകര്യപ്രദമാക്കാൻ ആവശ്യമായ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനായി 2018 സെപ്തംബറിൽ റെയിൽവേ ഒരു പോർട്ടൽ ആരംഭിച്ചിരുന്നു. 2019 വരെ 2,645 ആശയങ്ങളാണ് ലഭിച്ചത്. അതിൽ 20 എണ്ണം ഈ മാസം നടപ്പിലാക്കാനാണ് തീരുമാനം. ബാക്കിയുള്ളവ മൂന്ന് മാസത്തിനുള്ളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും.