ന്യൂഡൽഹി: സൈന്യത്തിന്റെ ആക്രമണശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി യു.എസിൽ നിന്ന് സിഗ് സോവർ 716 വിഭാഗത്തിൽപ്പെട്ട 72,000 അസോൾട്ട് റൈഫിളുകൾ കൂടി വാങ്ങും. ആദ്യ ബാച്ചിൽ 72,000 സിഗ് സോവർ തോക്കുകൾ സേനയ്‌ക്ക് ലഭിച്ചു കഴിഞ്ഞു. വടക്കൻ കമാൻഡിനും ഭീകരാക്രമണ ഭീഷണിയുള്ള മേഖലകളിലും സൈന്യം ഇതുപയോഗിക്കുന്നുണ്ട്.
സൈന്യത്തിന്റെ കൈവശമുള്ള തദ്ദേശീയമായി നിർമ്മിക്കുന്ന ഇൻസാസ് റൈഫിളുകൾക്ക് പകരമാണ് സിഗ് സോവറുകൾ വരുത്തുന്നത്. ഇതിനുപുറമെ റഷ്യൻ സഹായത്തോടെ അമേഠി ഓർഡിനൻസ് ഫാക്‌ടറിയിൽ നിർമ്മിക്കാൻ പോകുന്ന എ.കെ.204 തോക്കും സൈനികർക്ക് നൽകും.